അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം


അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. കശ്മീരിലെ നൗഷേരയിലാണ് ഇന്ന് പുലര്‍ച്ചെ വെടിവയ്പുണ്ടായത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കാര്‍ഗില്‍ സന്ദര്‍ശിക്കും. അതിനിടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചു.
ഇന്ന് കാര്‍ഗിലില്‍ എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുരക്ഷാ സേനാ ഉദ്യോഗസ്ഥരുമായും പൗരസമൂഹവുമായും രാജ്നാഥ് സിംഗ് ചര്‍ച്ചകള്‍ നടത്തും. ജന്നുകശ്മീരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലഡാക്കിലെ നേതാക്കളുമായി ഇന്നലെ രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീസിയാന്‍ ലൂങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ദില്ലിയില്‍ നടത്തുന്ന കൂടിക്കാഴ്ചയിലും ഭീകരവാദത്തിനെതിരെയുള്ള നീക്കം ചര്‍ച്ചയാവും.




Sharing is Caring