സ്വാശ്രയ ചര്‍ച്ച പരാജയം;യൂത്ത് കോണ്‍ഗ്രസ് സമരം തുടരും

സ്വശ്രയ കോളേജ് പ്രവേശന ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി യൂത്ത്കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ സ്വാശ്രയ കരാറില്‍ ഉടന്‍ മാറ്റം വരുത്താനാകില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. എന്നാല്‍ കരാര്‍ ഉടന്‍ മാറ്റണമെന്ന നിലപാടില്‍ യൂത്ത് കോണ്‍ഗ്രസും ഉറച്ചു നിന്നു.
എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍ എന്നിവരും കെഎസ്യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വന്ന സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു.
അലോട്ട്മെന്റ് സര്‍ക്കാര്‍ തന്നെ നടത്തണം എന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത വിധിയാണ് ഉണ്ടായത്. നവംബറിന് മുമ്ബ് തന്നെ പ്രവേശനം നടത്തേണ്ടതിനാല്‍ മാനേജ്മെന്റുമായി ഒത്തുപോകുകല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ലെന്നും മന്ത്രി കെ.കെ.ശൈലജ ചര്‍ച്ചക്ക് ശേഷം വിശദീകരിച്ചു.
സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും അടുത്ത ദിവസങ്ങളിലും മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്ന് നേതാക്കാള്‍ അറിയിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി നടന്ന മാര്‍ച്ചുകളില്‍ പലയിടത്തും സംഘര്‍ഷമുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *