സിന്ധുനദീജല കരാര്‍: രക്തവും വെള്ളവും ഒന്നിച്ച്‌ ഒഴുക്കാനാകില്ല; പാക്കിസ്ഥാനോട് മോദി


സിന്ധുനദീജല കരാറില്‍ നിലപാടു വ്യക്തമാക്കി ഇന്ത്യ. രക്തവും വെള്ളവും ഒന്നിച്ച്‌ ഒഴുക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരാറിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചനാബ് നദിയില്‍ ഇന്ത്യ മൂന്ന് അണക്കെട്ടുകള്‍ പണിയും. പകാല്‍ ദുല്‍, സവാല്‍കോട്ട്, ബുര്‍സര്‍ എന്നിവയാണിത്. കരാറിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറന്‍ നദികളില്‍നിന്ന് 18000 മെഗാവാട്ട് വൈദ്യുതി നിര്‍മിക്കും. ഇന്ത്യയുടെ അവകാശങ്ങള്‍ കണക്കിലെടുക്കുന്നതിനും പരിഗണിക്കുന്നതിനുമായി മന്ത്രിതലസംഘത്തെ നിയോഗിക്കുമെന്നും മോദി പറഞ്ഞു. സിന്ധുനദീതട കരാറിലെ അവകാശങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.




Sharing is Caring