സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണം: കോടിയേരി

തിരുവനന്തപുരം : സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി നിയമ നിര്‍മാണം കൊണ്ട് വരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത്നിന്നും ഉണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. എസ്‌എഫ്‌ഐ വിദ്യാര്‍ഥി മഹാസംഗമം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്സിസ്റ്റ് അക്രമണമെന്ന പ്രചാരണം തെറ്റാണ്, മാര്‍ക്സിസം മുന്നോട്ട് വെക്കുന്നത് കഴുത്തറുക്കാനുള്ള ചിന്തയല്ല. കേരളത്തില്‍ 216 കമ്യൂണിസ്റ്റ്കാരെ കൊന്നത് ആര്‍എസ്‌എസാണ്. 250 കമ്യൂണിസ്റ്റ്കാരെ കൊന്നത് കോണ്‍ഗ്രസാണ്, മാര്‍കിസ്റ്റ് ആക്രമം എന്ന പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ഇന്നു ശ്രമിക്കുന്നത്. രാജ്യത്ത് ക്രമസമാധാനന്തരീക്ഷം ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം, ഇത് തകര്‍ക്കാനാണ് ഇരുവരും ചേര്‍ന്ന് ശ്രമിക്കുന്നത്: കോടിയേരി പറഞ്ഞു.

‘അഭിമാനമാണ് കേരളം മാനവീകതയാണ് മാര്‍ക്സിസം’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ് വിദ്യാര്‍ത്ഥി മഹാസംഗമം സംഘടിപ്പിച്ചത്. എസ്‌എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി വിക്രം സിംഗ്, പ്രസിഡന്റ് വി പി സാനു ,സംസ്ഥാന സെക്രട്ടറി എം വിജിന്‍ പ്രസിഡന്റ് ജെയ്ക് സി തോമസ്,സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി തുടങ്ങി സംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *