സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ലവതരിപ്പിക്കും

സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ലവതരിപ്പിക്കും. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377 വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് ശശി തരൂര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
ഇന്ന് ഉച്ചയോടെ ബില്ല് അവതരിപ്പിക്കാനാകുമെന്നാണ് തരൂര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 377 വകുപ്പ് ഭേദഗതി ചെയ്യണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതിനിയെയാണ് തരൂരിന്റെ നീക്കം. നിയമത്തിന്റെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്നാണ് നിയമമന്ത്രി സദാനന്ദ ഗൗഡ കഴിഞ്ഞ ജൂണില്‍ പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *