കൊല്ലത്തെ ആര്‍.എസ്.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരാനൊരുങ്ങുന്നു. ആര്‍.എസ്.പി സംസ്ഥാന സമിതിയംഗം രഘൂത്തമന്‍പിള്ളയുടെ നേതൃത്വത്തിലാണ് കൂടുമാറ്റം.
ആര്‍.എസ്.പിയുടെ വലതുപക്ഷ ചായ്‌വാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്ന് രഘൂത്തമന്‍പിള്ള അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തോല്‍വിയും പാര്‍ട്ടി വിടാന്‍ കാരണമായിട്ടുണ്ട്. സി.പി.എമ്മില്‍ ചേരാനാണ് അസംതൃപ്തരായ ആര്‍.എസ്.പി നേതാക്കളുടെ തീരുമാനം. ഇതുസംബന്ധിച്ച് ആര്‍.എസ്.പി നേതാക്കള്‍ സി.പി.എം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി.













