മലയാള സാഹിത്യകാരി കെ ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം


ന്യൂഡല്‍ഹി: മലയാള സാഹിത്യകാരി കെ ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവും സങ്കടവുമുണ്ടെന്ന് കെആര്‍ മീര പറഞ്ഞു. പുരസ്‌കാരം സ്വീകരിക്കണമോ എന്ന കാര്യം പിന്നീടു തീരുമാനിക്കും. ഈ കൃതിയ്ക്ക് മീരയ്ക്ക് നേരത്തെ കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, വയലാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.


മലയാളിയായ അ. മാധവനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. തമിഴിലെ മികച്ച കൃതിയ്ക്കുള്ള പുരസ്‌കാരമാണ് മാധവന് ലഭിച്ചത്. ഇലക്കിയ ചുവടുകള്‍ എന്ന ലേഖനസമാഹാരത്തിനാണ് പുരസ്‌കാരം. തിരുവനന്തപുരം സ്വദേശിയാണ് അ.മാധവന്‍.




Sharing is Caring