മലയാള ഭാഷ ബില്‍ നിയമസഭ പാസാക്കി

തിരുവനന്തപുരം: മലയാളഭാഷാ ബില്‍ പാസാക്കിക്കൊണ്ട് 13-ആം നിയമസഭയുടെ 15-ആം സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 11 ദിവസം നീണ്ടു നിന്ന സമ്മേളനകാലയളവില്‍ നാല് ദിവസവും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിച്ചിരുന്നു. സഭയുടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷം സ്പീക്കറുടെ ചേംബര്‍ ഉപരോധിക്കുന്നതിനും ഈ സമ്മേളനം സാക്ഷിയായി.ഈ സമ്മേളനത്തില്‍ കൈാണ്ട് വന്ന ഹര്‍ത്താല്‍ നിയന്ത്രണബില്‍ പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് സെലക്ട് കമ്മിറ്റിക്ക് അയച്ചു.പാലോട് രവി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറാകുന്നതും ഈ സമ്മേളനത്തിലാണ്.

ബാര്‍കോഴക്കേസില്‍ മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധവുമായാണ് ആദ്യ ദിവസം തന്നെ സഭ സ്തംഭിച്ചു. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ പ്രതിപക്ഷം സോളാര്‍ കത്തിച്ചതോടെ സഭാനടപടികള്‍ സ്തംഭിച്ചു. ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുമ്പാകെയുള്ള വെളിപ്പെടുത്തല്‍ രണ്ടാം ദിവസത്തെ സഭാസ്തംഭനത്തിന് ഇടയാക്കി. ദോശ ചുട്ടെടുക്കുന്നത് ബില്‍ പാസ്സാക്കാന്‍ പറ്റില്ല എന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഒരു ദിവസം ഉച്ച വരെ സ്പീക്കര്‍ വിട്ടു നിന്നതും ഈ സമ്മേളനം സാക്ഷിയായി. 13 ബില്ലുകളാണ് സമ്മേളനത്തില്‍ പാസ്സാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *