സ്വവര്‍ഗാനുരാഗിയായ ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ട് പ്രധാനമന്ത്രിയാവും


ഇന്ത്യൻ വംശജനും സ്വവർഗാനുരാഗിയുമായ ലിയോ വരദ്കർ (38)അയർലണ്ട് പ്രധാനമന്ത്രിയാവും. നിലവിലെ പ്രധാനമന്ത്രിയും ഫിനെ ഗയേൽ പാർട്ടി നേതാവുമായ എൻഡ കെന്നി ആറു വർഷത്തിന് ശേഷം സ്ഥാനമൊഴിയുന്നതിനെ തുടർന്നാണിത്. തിരഞ്ഞെടുപ്പിൽ എതിരാളിയും മന്ത്രിയുമായ സിമോൺ കവേനിയെ (44)​ യാണ് ലിയോ തോൽപിച്ചത്. ഈ മാസം പകുതിയോടെ പാർലമെന്റ് ചേരുന്പോൾ ലിയോയുടെ ഔദ്യോഗികമായ സ്ഥാനാരോഹണം ഉണ്ടാവും. 2016 മേയ് വരെ ആരോഗ്യ,​ സാമൂഹ്യ സുരക്ഷാ മന്ത്രിയായിരുന്നു ലിയോ.


ലിയോയുടെ പിതാവ് ഇന്ത്യാക്കാരനും അമ്മ അയർലണ്ടുകാരിയുമാണ്. 2015ലെ മന്ത്രിസഭയിലെ സ്വവർഗാനുരാഗിയായ മന്ത്രിയായിരുന്നു വരദ്കർ. സ്വവർഗ വിവാഹത്തിനും ഗർഭഛിദ്ര നിയമത്തിൽ ഇളവ് വരുത്തുന്നതിനും വേണ്ടിയുമുള്ള പരിപാടികളുടെ മുന്നണി പോരാളിയുമായിരുന്നു ലിയോ.


അക്ഷമനും കഠിനഹൃദയനുമെന്ന് കാലം ഇപ്പോൾ വിശേഷിപ്പിക്കുന്ന ഈ ചെറുപ്പക്കാരന്റെ രക്തത്തിൽ നേരത്തെ തന്നെ രാഷ്ട്രീയം അലിഞ്ഞു ചേർന്നിട്ടുണ്ട്. 1997ൽ ഐറീഷ് ടൈംസിനെഴുതിയ കത്താണ് ലിയോയുടെ ജീവിതത്തിലെ നിർണായക ഘടകമായി മാറിയത്. സർക്കാർ വകുപ്പുകളെ അതിനിശിതമായി വിമർശിച്ചു കൊണ്ടായിരുന്നു കത്ത്. മാത്രമല്ല, അഴിമതിയെ കുറിച്ച് മിണ്ടാതെ, സർക്കാരിന് കുഴലൂത്തു നടത്തിയ മാദ്ധ്യമങ്ങളേയും അദ്ദേഹം കഠിനമായി വിമർശിച്ചു. ലിയോയുടെ കത്ത് പ്രസിദ്ധീകരിച്ചതോടെ ഫിനെ ഗയേൽ പാർട്ടിയുടെ രാഷ്ട്രീയ ചട്ടക്കൂട് തന്നെ മാറിപ്പോവുകയായിരുന്നു. പിന്നീട് ലിയോയെ കാലം ശ്രദ്ധിക്കാൻ തുടങ്ങുകയായിരുന്നു.



Sharing is Caring