സ്വര്‍ണക്കടത്ത് കേസ്; സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു, മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

സ്വർണ്ണക്കടത്ത് കേസിൽ ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു. ശിവശങ്കറിൽ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വർണ്ണക്കടത്ത് നടത്തിയിട്ടുള്ള മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. സന്ദീപിൽ നിന്ന് ലഭിച്ച ബാഗ് പരിശോധനയും ഉടൻ ഉണ്ടായേക്കും. ഇടനിലക്കാരനായ റമീസിന്‍റെ കസ്റ്റഡി അപേക്ഷ നാളെത്തേക്ക് മാറ്റി.

സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കസ്റ്റംസ് ശിവശങ്കരനz ചോദ്യം ചെയ്തത്. ശിവശങ്കർ പറഞ്ഞ കാര്യങ്ങൾ വീണ്ടും സരിത്തിനോട് ചോദിച്ചു വൈരുദ്ധ്യങ്ങൾ കണ്ടെത്തുന്ന ജോലികളാണ് കസ്റ്റംസ് ഇന്ന് ചെയ്തത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള ചോദ്യം ചെയ്യലാണ് പ്രധാനമായും നടന്നത്. ചില വൈരുദ്ധ്യങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.സ്വപ്നയെയും സന്ദീപിനെയും കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നാണ് വിലയിരുത്തൽ .ഇതിനു വേണ്ടിയുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും.

അതേസമയം ഇടനിലക്കാരനായ റെമീസിൽ നിന്നും സ്വർണം വാങ്ങുന്ന മൂന്നു പേരെ കൂടി കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാൽ ലാൽ ,കൊണ്ടോണ്ടി സ്വദേശി അംജദ് അലി,മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുൻപും ഇവർ സ്വർണക്കടത്ത് നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. റമീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. കോവിധ് പരിശോധനാഫലം വരാത്ത സാഹചര്യത്തിലാണ് ഇത്. റമീസിനെയും സരത്തിനെയും കസ്റ്റഡിയിലെടുക്കാൻ എൻ.ഐ.എയും നീക്കം നടത്തുന്നുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ച ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടേക്കാം. ഇതിനിടെ സന്ദീപ് നിന്നും പിടിച്ചെടുത്ത ബാഗ് പരിശോധിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ബാഗ് പരിശോധിക്കണമെന്ന എൻ.ഐഎ.എയുടെ ആവശ്യം ആദ്യം കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. ഇന്നലെ സന്ദീപിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഫോണുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സന്ദീപിന്‍റെ സഹോദരനെയും എൻ.ഐ.എ ചോദ്യം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *