പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി

സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയതിൽ 85.13ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. സയൻസ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്സ് 84.52 ശതമാനം ടെക്നിക്കൽ – 87.94. ആർട് (കലാമണ്ഡലം)- 98.75 ശതമാനം എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.വിദ്യാർഥികൾക്ക് keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov.inഎന്നീ വെബ്സൈറ്റുകൾവഴി ഫലം അറിയാനാകും. PRD Live, Saphalam 2020, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാണ്. വി.എച്ച്.എസ്.ഇ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3,75,655 വിദ്യാർഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത് ഇതിൽ 3,19,782 പേർ വിജയിച്ചു. 84.33 ആയിരുന്നു 2019-ലെ വിജയശതമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുഘട്ടമായാണ് ഇത്തവണ പരീക്ഷ നടന്നത്.

സ്കൂൾ വിഭാഗം അനുസരിച്ച് സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 82.19 ആണ്. എയ്ഡഡ് സ്കൂളുകൾ – 88.01, അൺ എയ്ഡഡ് സ്കൂളുകൾ – 81.33, സ്പെഷൽ സ്കൂളുകൾ – 100. ടെക്നിക്കൽ സ്കൂളുകൾ – 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി. വിജയശതമാനം കൂടുതൽ എറണാകുളത്താണ് – 89.02 ശതമാനം. കുറവ് കാസർകോട് 78.68 ശതമാനം. കഴിഞ്ഞവർഷം കോഴിക്കോടായിരുന്നു കൂടുതൽ വിജയശതമാനം.

114 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം 79 സ്കൂളുകൾക്കായിരുന്നു ഈ നേട്ടം. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറത്താണ്. കുറവ് വയനാട്. 18510 വിദ്യാർഥികൾ എല്ലാവിഷയത്തിലും എ പ്ലസ് നേടി. 1200-ൽ ഫുൾമാർക്ക് നേടിയത് 234 പേർ. കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ് – 2234 എണ്ണം.

ഓപ്പൺ സ്കൂൾ ആയി പരീക്ഷ എഴുതിയവർ – 49245. ഇതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർ – 21490. 43.64 ശതമാനം വിജയം. കഴിഞ്ഞ വർഷം 43.48 ആയിരുന്നു ഓപ്പൺ സ്കൂൾ വിഭാഗത്തിലെ വിജയ ശതമാനം.

ഇത്തവണ മുതൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ മാറ്റംവരുത്തുന്നുണ്ട്. വിദ്യാർഥിയുടെ ഫോട്ടോ, ജനന തീയതി, പിതാവിന്റെ പേര്, മാതാവിന്റെ പേര് എന്നീ വിവരങ്ങൾകൂടി സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തും.

പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടുണ്ടെന്നും ഫലം ജൂലായിൽതന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷയെഴുതാൻ കഴിയാതിരുന്നവർക്ക് പിന്നീട് അവസരം നൽകും.

ജൂലായ് 24 മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ ആരംഭിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *