ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു: കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ചോദ്യം ചെയ്യല്‍ ഇപ്പോള്‍ നാലാം മണിക്കൂറിലേക്കാണ് നീളുന്നത് ചോദ്യം ചെയ്യലിന് ശിവശങ്കര്‍ ഹാജരാകണമെന്ന് കാണിച്ചുകൊണ്ട് കസ്റ്റംസ് ഇദ്ദേഹത്തിന്റെ നേരിട്ട് വീട്ടില്‍ നേരിട്ടെത്തിയാണ് നോട്ടീസ് നല്‍കിയത്.

എയര്‍ കാര്‍ഗോ കമ്മിഷണര്‍ രാമമൂര്‍ത്തിയാണ് ശിവശങ്കറിന്‌ നോട്ടീസ് കൈമാറിയത്. അതേസമയം, സരിത്ത് കുമാറിന്റെയും സ്വപ്ന സുരേഷിന്റെയും ഫോണ്‍വിളികള്‍ സംബന്ധിച്ച രേഖകള്‍ പുറത്തു വന്നിരുന്നു. സ്വപ്നയെ സരിത്തുമായും ശിവശങ്കര്‍ ബന്ധപ്പെട്ടിരുന്നെന്ന് ഈ രേഖകളില്‍ നിന്നും വ്യക്തമാണ്.
അതെസമയം ശിവശങ്കറിനെ പദവിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനുള്ള സാഹചര്യം ആയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞത്. ഇപ്പോഴത്തെ ചോദ്യം ചെയ്യലില്‍ നിന്ന്, ശിവശങ്കറിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ചകള്‍ വ്യക്തമായാല്‍ അതിനനുസരിച്ചുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *