സ്വകാര്യ-സഹ. ആസ്​പത്രികളില്‍ നഴ്സുമാര്‍ ഇന്ന് പണിമുടക്കും

തൃശ്ശൂര്‍: സ്വകാര്യ-സഹകരണ മേഖലയിലെ നഴ്സുമാര്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റ(യു.എന്‍.എ.) നേതൃത്വത്തിലാണ് സമരം. ചേര്‍ത്തല കെ.വി.എം. ഹോസ്​പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്ബള പരിഷ്കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.

വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ വെള്ളിയാഴ്ച രാവിലെ ഏഴുവരെയാണ് പണിമുടക്ക്.

ഇതേ ആവശ്യമുന്നയിച്ച്‌ മരണംവരെ നിരാഹാരസമരം അനുഷ്ഠിക്കുന്ന യു.എന്‍.എ. സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്സുമാര്‍ വ്യാഴാഴ്ച ചേര്‍ത്തലയിലെ സമരപന്തലിലെത്തും. ആസ്​പത്രികളില്‍ ആകെയുള്ളവരുടെ മൂന്നിലൊന്ന് നഴ്സുമാരേ ജോലിക്ക് കയറൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *