സ്റ്റീ​ല്‍ ആ​ന്‍​ഡ് മെ​റ്റ​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് എം​ഡി​യാ​യി ജേ​ക്ക​ബ് തോ​മ​സ് ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: സ്റ്റീ​ല്‍ ആ​ന്‍​ഡ് മെ​റ്റ​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് എം​ഡി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ സ​ര്‍​ക്കാ​രി​നെ പ​രി​ഹ​സി​ച്ച്‌ ജേ​ക്ക​ബ് തോ​മ​സ് ഐ​പി​എ​സ്. വി​ജി​ല​ന്‍​സ് മേ​ധാ​വി​യു​ടെ ത​സ്തി​ക​യ്ക്ക് തു​ല്യ​മാ​യി മെ​റ്റ​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് എം​ഡി സ്ഥാ​നം ഉ​യ​ര്‍​ത്തി​യ​തി​ന് സ​ര്‍​ക്കാ​രി​ന് ന​ന്ദി​യു​ണ്ട്. ഇ​വി​ടെ നി​ന്നും മൂ​ര്‍​ച്ഛ​യു​ള്ള, 101 വെ​ട്ട് വെ​ട്ടാ​ന്‍ പ​റ്റു​ന്ന ക​ത്തി​ക​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്ന് ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ജേ​ക്ക​ബ് തോ​മ​സ് മെ​റ്റ​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് എം​ഡി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കു​മോ എ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ദീ​ര്‍​ഘ​നാ​ളാ​യി സ​സ്പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന ജേ​ക്ക​ബ് തോ​മ​സി​ന് വീ​ണ്ടും നി​യ​മ​നം ന​ല്‍​കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *