ജവാന്‍മാരുടെ ത്യാഗത്തെ ബിജെപി ഹൈജാക്ക് ചെയ്യുകയാണെന്ന് മെഹ്​ബൂബ മുഫ്​തി


ഡല്‍ഹി: ജവാന്‍മാരുടെ ത്യാഗത്തെ ഹൈജാക്ക്​ ചെയ്​ത്​ വോട്ടിനായി ഉപയോഗിക്കുകയാണ്​ ബി ജെ പി ചെയ്യുന്നതെന്ന് ജമ്മുകശ്​മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തി ആരോപിച്ചു . കശ്​മീരികളെ ഇരകളായും സൈനികരുടെ ത്യാഗത്തെ വോട്ടിനുള്ള നിക്ഷേപമായുമാണ്​ ഇവര്‍ കാണുന്നതെന്നും മെഹ്​ബൂബ മുഫ്​തി ട്വിറ്ററിലൂടെ പറഞ്ഞു .


കശ്​മീരി കളും സൈനിക രും ബി.ജെ.പിയുടെ പരിഗണനയിലില്ല . തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക മാത്രമാണ്​ അവരുടെ ലക്ഷ്യം . അതിര്‍ത്തി സംരക്ഷിക്കുകയാണ്​ സൈനികരുടെ പ്രാഥമിക കര്‍ത്തവ്യമെന്നും അവര്‍ ഓര്‍മിപ്പിച്ചു.




Sharing is Caring