കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വീട്ടില്‍ ഐ.ടി റെയ്​ഡ്​

ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവുമായ ജി.പരമേശ്വരയുടെ വീട്ടില്‍ ആദായ നികുതി പരിശോധന. അദ്ദേഹത്തിന്‍െറ ഉടമസ്ഥതയിലുള്ള കോളാറിലെ മെഡിക്കല്‍ കോളജിലും ആദായ നികുതി സംഘം പരിശോധന നടത്തി.

പുലര്‍ച്ചെ 6.30ഓടെയാണ്​ റെയ്​ഡ്​ തുടങ്ങിയത്​. മെഡിക്കല്‍-എന്‍ജീനിയറിങ്​ അഡ്​മിഷനിലൂടെ കോടികള്‍ പരമേശ്വര അനധികൃതമായി സമ്ബാദിച്ചുവെന്നാണ്​ ആദായ നികുതി വകുപ്പ്​ വ്യക്​തമാക്കുന്നത്​. പരമേശ്വരയുമായി ബന്ധമുള്ള ഏകദേശം 30 സ്ഥലങ്ങള്‍ ആദായ നികുതി റെയ്​ഡ്​ നടത്തിയെന്നാണ്​ എ.എന്‍.ഐ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. അതേസമയം, രാഷ്​ട്രീയപ്രേരിതമായാണ്​ റെയ്​ഡുകള്‍ നടത്തുന്നതെന്ന്​ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.റെയ്​ഡുകളെ​ സ്വാഗതം ചെയ്യുന്നു. എന്നാല്‍, അനധികൃതമായി എന്തെങ്കിലും രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത്​ പുറത്ത്​ വര​ട്ടെയെന്നും പരമേശ്വര പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *