പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ


കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്തു. പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഇ.ശ്രീധരന്റെ മാത്രം ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഒരുപറ്റം എന്‍ജിനീയര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. രണ്ടാഴ്ചത്തേക്കാണ് പൊളിക്കുന്നത് തടഞ്ഞിരിക്കുന്നത്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കാന്‍ പാടില്ല. രണ്ടാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമ്ബോള്‍ സര്‍ക്കാര്‍ മറുപടി നല്‍കണം.


പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം ആദ്യം പരിശോധിച്ച മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം പാലം പൊളിച്ചു പണിയേണ്ടതില്ലെന്നും അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തിയാല്‍ മതിയെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വിദഗ്ധമായ പരിശോധന നടത്തിയ ശേഷം മാത്രമേ പാലം പൊളിക്കാന്‍ അനുമതി നല്‍കാവൂവെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.




Sharing is Caring