റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: കായംകുളം- കൊല്ലം സെക്ഷനില്‍ റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 12ന് ട്രെയിനുകള്‍ വൈകും. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു.കൂടാതെ ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ട്രെയിന്‍ വിവരങ്ങള്‍ ഇങ്ങനെ; പാലക്കാട്- തിരുനെല്‍വേലി- പാലരുവി എക്സ്പ്രസ്, ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് എന്നിവ ഈ സെക്ഷനില്‍ 1.05 മണിക്കൂര്‍ വീതം വൈകും. കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍ കായംകുളം മാത്രമായിരിക്കും സര്‍വ്വീസ് നടത്തുക.

ആലപ്പുഴ വഴിയുള്ള എറണാകുളം കൊല്ലം മെമുവും കായംകുളം വരെ മാത്രമായിരിക്കും. കൊല്ലം- കോട്ടയം പാസഞ്ചര്‍ കായംകുളം മുതല്‍ കൊല്ലം വരെയും കൊല്ലം- എറണാകുളം മെമു കായംകുളം മുതല്‍ എറണാകുളം വരെയുമായിരിക്കും സര്‍വ്വീസ് നടത്തുക.കൂടാതെ മംഗളൂര്‍- തിരുവനന്തപുരം എക്സ്പ്രസ് 20 മിനിറ്റും മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 10 മിനിറ്റും നിലമ്ബൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് 10 മിനിറ്റും പെരിനാട് സ്റ്റേഷനില്‍ പിടിച്ചിടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *