നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആര്‍ക്കൊക്കെയാണ് സ്ഥാനാര്‍ഥിത്വം നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നതിന് ഹൈക്കമാന്‍ഡിന് സ്വന്തം രീതിയുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അതിനെ ചോദ്യം ചെയ്യുന്ന രീതി കോണ്‍ഗ്രസ്സില്‍ ഇല്ല എന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫിന്റെ ഭരണകാലത്ത് നിരവധി കാര്യങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നേട്ടങ്ങള്‍ തന്നെയാണ് തെരഞ്ഞെടുപ്പിന് പ്രധാനപ്രചാരണ ആയുധമാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.













