സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ഇലക്ഷന്‍ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: അഞ്ച് നിയമസഭകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കെപിസിസിയുടെ ഇലക്ഷന്‍ സമിതി ഇന്ന് യോഗം ചേരും. സാമൂദായിക-ഗ്രൂപ്പ് സമവാക്യം ഉറപ്പാക്കി മറ്റ് മൂന്നിടത്തും സമവായത്തിലെത്താനാണ് നേതാക്കളുടെ ശ്രമം. പക്ഷെ സംസ്ഥാന കോണ്‍ഗ്രസ്സിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്.

കോന്നിയില്‍ അടൂര്‍പ്രകാശ് മുന്നോട്ട് വെച്ച റോബിന്‍ പീറ്ററിനെ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജില്ലയിലെ നേതാക്കള്‍. അടൂര്‍ പ്രകാശ് മുന്നോട്ട് വെച്ച റോബിന്‍ പീറ്ററിനെ പറ്റില്ലെന്ന് ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാത്രി കെപിസിസി അധ്യക്ഷനുമായുള്ള ചര്‍ച്ചയിലും ആവര്‍ത്തിച്ചു. സാമുദായിക സമവാക്യം ഊന്നിയാണ് എതിര്‍പ്പ്.

വട്ടിയൂര്‍കാവും അരൂരും വെച്ച്‌ മാറണമെന്ന എ ഗ്രൂപ്പ്നിര്‍ദ്ദേശം ഐ ഗ്രൂപ്പ് തള്ളി. ഇതോടെ അരൂരില്‍ പ്രതീക്ഷ വെച്ചിരുന്ന ഷാനിമോള്‍ ഉസ്മാന് തിരിച്ചടിയായി. കെവി തോമസ് അവകാശ വാദം ഉന്നയിക്കുമ്ബോഴും ടിജെ വിനോദിനാണ് എറണാകുളത്ത് മുന്‍തൂക്കം. തെരഞ്ഞെടുപ്പ് സമിതിയില്‍ അന്തിമ തീരുമാനമാകാനുള്ള സാധ്യതകുറവാണ്. തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്താനാണ് സാധ്യത. വൈകീട്ട് യുഡിഎഫ് യോഗവും നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *