തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ഇരട്ട നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിയെ ആര്‍എസ്എസ് ആദ്യം അനുകൂലിച്ചു. പിന്നീട് മുഖം രക്ഷിക്കാനാണ് ഭക്തര്‍ക്കൊപ്പം നിന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കിയിരുന്നില്ല. സ്ത്രീകള്‍ക്ക് നിയന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയത്. കോടതി വിധി സ്ത്രീകള്‍ക്ക് ഇടയിലും വലിയ എതിര്‍പ്പ് ഉണ്ടാക്കി. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിച്ചു.













