ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന: പ്ര​ധാ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി പെ​ട്രോ​ളി​യം മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ എ​ന്നി​വ​രു​മാ​യി മോ​ദി ച​ര്‍​ച്ച ന​ട​ത്തി.

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച്‌ മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് മോ​ദി യോ​ഗം വി​ളി​ച്ച​ത്. ഇ​ന്നും ഇ​ന്ധ​ന വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. പെ​ട്രോ​ളി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് 21 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 91.34 രൂ​പ​യും ഡീ​സ​ലി​ന് 80.10 രൂ​പ​യു​മാ​ണ്. പെ​ട്രോ​ളി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണ് മും​ബൈ​യി​ലേ​ത്. ഡ​ല്‍​ഹി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 84 രൂ​പ​യും ഡീ​സ​ലി​ന് 75.45 രൂ​പ​യു​മാ​ണ് വി​ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 87.39 രൂ​പ​യും ഡീ​സ​ലി​ന് 80.74 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 85.87 രൂ​പ​യും ഡീ​സ​ലി​ന് 79.21 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 86.25 രൂ​പ​യും ഡീ​സ​ലി​ന് 79.58 രൂ​പ​യു​മാ​ണ് വി​ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *