സ്ത്രീപ്രവേശനം: തന്റെ കൃത്യനിര്‍വഹണത്തിന് തടസ്സമല്ലെന്ന് നിയുക്ത മേല്‍ശാന്തി

ചോറ്റാനിക്കര : ശബരിമലയിലെ സ്‌‌ത്രീപ്രവേശന വിഷയത്തില്‍ ആശങ്കയില്ലെന്ന് നിയുക്ത മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി. തന്റെ കൃത്യനിര്‍വഹണത്തിന് ഇത് തടസമാകില്ല. തന്റെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കണമെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം ചോറ്റാനിക്കരയില്‍ പറഞ്ഞു.

തന്നില്‍ അര്‍പ്പിക്കപ്പെട്ട ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയണമെന്ന് ആഗ്രഹമുണ്ട്. എല്ലാം നന്നായി വരട്ടെയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. തന്റെ മനസില്‍ പ്രത്യേകിച്ച്‌ ആശങ്കകളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *