ഗജ ചുഴലിക്കാറ്റ്‌ ഇന്ന്‌ തമിഴ്‌നാട്‌ തീരത്തെത്തും


ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ്‌ ഇന്ന്‌ ഉച്ചക്ക്‌ശേഷം തമിഴ്‌നാട്‌ തീരത്തെത്തുമെന്ന്‌ കാലാവസ്‌ഥാ നിരീഷണ കേന്ദ്രം അറിയിച്ചു. ശക്‌തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്‌ . തീരം തൊടുമ്ബോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെയാകാം.


കടലൂര്‍, നാഗപട്ടണം, തിരുവാരുര്‍ തുടങ്ങിയ പ്രദേശങ്ങളിലാകും കാറ്റ്‌ വിശുക. തമിഴ്‌നാട്ടിലെ ആറ്‌ ജില്ലകളിലും പുതുച്ചേരിയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു. പോണ്ടിച്ചേരി സര്‍വകലാശാല പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചു. അണ്ണാമല സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവെച്ചു.




Sharing is Caring