സ്കൂളുകളില്‍ ഉച്ചഭക്ഷണം കുട്ടികള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: സ്കൂളുകളില്‍ ഉച്ചഭക്ഷണം വിദ്യാര്‍ഥികളെ കൊണ്ട് വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണ പദ്ധതിപ്രകാരം സ്കൂളുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനും തുടര്‍ന്ന് ഭക്ഷണം കുട്ടികള്‍ക്ക് വിളമ്ബി നല്‍കുന്നതിനും എസ് എം സി, പിടിഎ, എംപിടിഎ എന്നിവയിലെ അംഗങ്ങളുടെ സഹായവും മേല്‍നോട്ടവും ഉറപ്പു വരുത്തണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.


എന്നാല്‍, ചില സ്കൂളുകളില്‍ പാചകം ചെയ്ത ഭക്ഷണം ബക്കറ്റുകളിലാക്കി ക്ലാസ് മുറികളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തേക്കും എത്തിക്കുന്നത് കുട്ടികളാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ഉപയോഗിച്ച്‌ ഭക്ഷണവിതരണം നടത്തരുതെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വേണ്ടി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കുട്ടികളെ ഉപയോഗിച്ച്‌ ഭക്ഷണം വിതരണം ചെയ്യുന്നത് അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഥമാധ്യാപകര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.




Sharing is Caring