പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍; മാറോടണച്ച്‌ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി


ബം​ഗ​ളൂ​രു: ഇ​സ്രോ​യു​ടെ ഇ​സ്ട്രാ​ക്കി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു മ​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ന്നി​ല്‍ വി​കാ​രാ​ധീ​ന​നാ​യി ഐ​എ​സ്‌ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ കെ. ​ശി​വ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​യെ യാ​ത്ര അ​യ​ക്കു​മ്ബോ​ള്‍ ദു​ഖം താ​ങ്ങാ​നാ​വാ​തെ ഐ​എ​സ്‌ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍റെ ക​ണ്ണു​ക​ള്‍ നിറഞ്ഞു. ചന്ദ്ര​യാ​ന്‍ 2 ദൗ​ത്യം അ​വ​സാ​ന നി​മി​ഷം പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ത്ര അ​ധി​കം വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി ഐ​എ​സ്‌ആ​ര്‍​ഒ മേ​ധാ​വി​യു​ടെ വൈ​കാ​രി​ക പ്ര​ക​ട​നം.


ഇ​സ്ട്രാ​ക്കി​ല്‍ ​നി​ന്നും പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങു​മ്ബോ​ഴാ​യി​രു​ന്നു വൈ​കാ​രി​ക സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. മ​ട​ങ്ങു​ന്ന​തി​നു മു​മ്ബ് മോ​ദി ശാ​സ്ത്ര​ജ്ഞ​രെ​യെ​ല്ലാം ക​ണ്ടു. എ​ല്ലാ​വ​ര്‍​ക്കും ഹ​സ്‌​ത​ദാ​നം ന​ല്‍‌​കി. പി​ന്നീ​ട് ഇ​സ്റോ മേ​ധാ​വി​യു​ടെ സ​മീ​പം ചെ​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​തും കെ.​ശി​വ​ന്‍ പൊ​ട്ടി​ക്ക​ര​ഞ്ഞു. തേ​ങ്ങി​ക്ക​ര​ഞ്ഞ ശി​വ​നെ പ്ര​ധാ​ന​മ​ന്ത്രി ഏ​താ​നും മി​നി​റ്റ് നേ​രം ത​ന്നോ​ട് ചേ​ര്‍​ത്ത് പി​ടി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​തു​കി​ല്‍ ത​ട്ടി ആ​ശ്വ​സി​പ്പി​ച്ചു. ഇ​സ്റോ​യു​ടെ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ചു. പി​ന്നീ​ട് ഇസ്റോ ചെയര്‍മാന് ഹ​സ്‌​ത​ദാ​നം ചെ​യ്താ​ണ് മോ​ദി മ​ട​ങ്ങി​യ​ത്.


ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ് ‌ലാന്‍ഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടര്‍ന്നു സിഗ്നല്‍ നഷ്ടമായി. വിക്രം ലാന്‍ഡറില്‍ നിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന) ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പുലര്‍ച്ചെ 2.18ന് അറിയിച്ചു.



Sharing is Caring