ഓണക്കാലത്തിരക്ക് പരിഗണിച്ച് സംസ്ഥാനത്ത് ട്രഷറികള്‍ നാളെയും പ്രവര്‍ത്തിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. ഓണക്കാലത്തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയിലെ തകരാറുകാരണം വെള്ളിയാഴ്ച രാവിലെ ഇടപാടുകള്‍ തടസ്സപ്പെട്ടെങ്കിലും ഒന്നരമണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിച്ചു.


ബില്ലുകള്‍ മാറുന്നതിന് നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്. അതിനാല്‍ വിവിധ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും നിന്ന് ഒട്ടേറെ ബില്ലുകള്‍ മാറാന്‍ വരുന്നുണ്ട്. ഇത്തവണ ഓണം മാസത്തിന്റെ ആദ്യപകുതിയായതിനാല്‍ ശമ്ബളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനൊപ്പം ഓണക്കാലത്തെ മറ്റാനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്. തുടര്‍ച്ചയായി ബാങ്ക് അവധികള്‍ വരുന്നതിനാല്‍ മുന്‍കൂറായി ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ എത്തുന്നതും തിരക്കിന് കാരണമായിട്ടുണ്ട്.




Sharing is Caring