കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അലിപോര ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
75കാരനായ ബുദ്ധദേവ് ദീര്‍ഘകാലമായി ശ്വാസകോശ രോഗത്തിന് ചികില്‍സയിലാണ്. ബുദ്ധദേവിന്‍െറ രക്തസമ്മര്‍ദ്ദം താഴുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലെത്തി അദ്ദേഹത്തിന്‍െറ ആരോഗ്യവിവരങ്ങള്‍ ആശുപത്രി അധികൃതരോട് ചോദിച്ചറിഞ്ഞു.

ബുദ്ധദേവ് ഭട്ടാചാര്യയുടെ ചികില്‍സ നടത്തുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ അസുഖബാധിതനായതിനെ തുടര്‍ന്ന് പബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ അദ്ദേഹത്തെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.













