സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പു എന്ന കെ. രേഷ്മയെ (24) വാടക ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.രേഷ്മയുടേത് തൂങ്ങിമരണമാണെന്നാണ് കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തല്‍.രേഷ്മയും ആണ്‍സുഹൃത്തും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. രേഷ്മയുടെയും ആണ്‍സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.ഇൻസ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രേഷ്മയെ ഇന്നലെ ഉച്ചയോടെയാണ് കാസർഗോട്ടെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്ന താരത്തിന്റെ മരണം ആരാധകർക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.














