സോളാര്‍: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍


സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. സോളാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച തെളിവുകള്‍ സരിത കോടതിയിലും ഹാജരാക്കും.
അതിനിടെ ബെന്നി ബെഹനാന് സംഭാവനയായി അഞ്ചു ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷനില്‍ സരിത വെളിപ്പെടുത്തി. എറണാകുളം ചെമ്പുമുക്കിലെ ഒരു ട്രാന്‍സ്‌ഫോമറിന്റെ ഉദ്ഘാടന ദിവസമാണ് ബെന്നി ബെഹനാന് പണം കൈമാറിയതെന്നും സരിത വെളിപ്പെടുത്തി. ബെന്നി ബെഹനാനെ നേരത്തെ അറിയാമെന്നും സരിത പറഞ്ഞു.
നിരവധി നേതാക്കള്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനയുടെ പേരില്‍ പണം വാങ്ങിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകള്‍ ശേഖരിച്ചുവരിയാണെന്നും അവ കിട്ടുന്ന മുറയ്ക്ക് കമ്മിഷനു മുമ്പാകെ സമര്‍പ്പിക്കാമെന്നും സരിത അറിയിച്ചു. 




Sharing is Caring