പി.ജയരാജനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു


പി.ജയരാജനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാല്‍ മുട്ടുകളില്‍ വേദനയും നീരുമുള്ളതിനാലാണ് രാവിലെ ആസ്പത്രിയിലേക്ക് മാറ്റിയത്.ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു.ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തലശേരി സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി. കേസ് ഡയറി സംബന്ധിച്ച കോടതിക്ക് ചില അവ്യക്തതകളുള്ളതിനാലാണ് വിധി പറയുന്നത് മാറ്റിയത്.




Sharing is Caring