കെപിഎസി ലളിത മത്സരരംഗത്തു നിന്നും പിന്മാറി. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് പിന്മാറുന്നതെന്ന് ലളിത അറിയിച്ചു.പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരം സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളല്ലാതെ മറ്റൊരു പ്രേരണയും മത്സരരംഗത്തു നിന്നും പിന്മാറുന്നതില്‍ ഇല്ലെന്ന് കെപിഎസി ലളിത വ്യക്തമാക്കി.ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരംഗത്തുണ്ടാകണമെന്ന അഭ്യര്‍ത്ഥനയുമായി സിപിഐഎം ജില്ലാനേതാക്കള്‍ കെപിഎസി ലളിതയുടെ വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടിലെത്തിയിരുന്നു.













