സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുന്നതിന് കേസുകള്‍ സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആവശ്യപ്പെട്ടു.കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സോളാര്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പുറത്തു വരുകയുള്ളൂ.













