എം. ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി


സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി. കസ്റ്റംസ് ക്യൂവില്‍ ചിലര്‍ക്കു മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നതിനെതിരെ പ്രതികരിച്ചതിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ച് സംസാരിച്ചതെന്ന് ജയചന്ദ്രന്‍ പറഞ്ഞു.പ്രശസ്തനായ സെലിബ്രിറ്റിയാണെന്ന ഭാവം കൈയില്‍ വച്ചാല്‍ മതിയെന്നും ക്യൂ നിര്‍ത്തണോ തെറ്റിക്കണോയെന്ന് തീരുമാനിക്കുന്നത് താനാണെന്നും ഉദ്യോഗസ്ഥന്‍ ജയചന്ദ്രനോട് പറഞ്ഞു. ഇവിടെ താനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജയചന്ദ്രന്റെ പരാതിയില്‍ പറയുന്നു.




Sharing is Caring