വി എസ് അച്യുതാനന്ദനെ ബുദ്ധിയില്ലാത്ത കഴുതയെന്നും പിണറായി വിജയനെ കടിച്ചു കീറുന്ന സിംഹമെന്നും വിശേഷിപ്പിച്ച മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണയുടെ പരാമര്‍ശത്തിനെതിരെ ചെറിയാന്‍ ഫിലിപ്പ്. ബിന്ദു കൃഷ്ണയെ നിയന്ത്രിക്കാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തയ്യാറാവണമെന്ന് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു. ഉന്നതരായ ഈ ജനനേതാക്കളെ പറ്റിയുള്ള സംസ്‌കാരശൂന്യമായ പരാമര്‍ശം അവരെ സ്‌നേഹിക്കുന്ന ജനലക്ഷങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു. അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷ പൊതുവേദികളില്‍ ഉപയോഗിക്കുന്ന ബിന്ദു കൃഷ്ണയെ പോലുള്ളവര്‍ കേരളത്തിലെ വനിതാ സമൂഹത്തിനാകെ അപമാനമാണെന്നും ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.













