കല്‍പ്പറ്റ നഗരസഭ മാലിന്യ നീക്കം നിറുത്തുന്നു


കല്‍പ്പറ്റ നഗരസഭ മാലിന്യ നീക്കം നിറുത്തുന്നു. വര്‍ഷങ്ങളായി കല്‍പ്പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും നിന്നും നഗരസഭ മാലിന്യം നീക്കം ചെയ്തുകൊണ്ടിരുന്നതാണ് നിറുത്തലാക്കുന്നത്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യണമെന്നതാണ് നഗരസഭയുടെ നിലപാടെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ് പറഞ്ഞു. പൊതുജനങ്ങളെയും വ്യാപാരികളെയും ബോധവത്ക്കരിച്ച ശേഷം പൂര്‍ണമായും മാലിന്യ നീക്കം അവസാനിപ്പിക്കാനാണ് ഉദേശിക്കുന്നത്. ഇതിനിടെ നഗരസഭയുടെ പുതിയ തീരുമാനത്തില്‍ ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി നഗരസഭ തുടരുന്ന മാലിന്യ നീക്കം നിറുത്തുന്നത് ശക്തമായ പ്രതിഷേധത്തിനാണ് വഴിതെളിക്കുക.




Sharing is Caring