സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹരജിയില്‍ വിധി പറയുന്നത് മാറ്റി


സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. ബംഗളുരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിച്ചത്.


നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുള്ളവര്‍ ഒന്നരകോടിയോളം രൂപ തട്ടിയെന്നാണ് കേസ്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.


കേസില്‍ നേരിട്ടു കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്നെ ഒഴിവാക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.

ഹരജിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 24ന് ഉമ്മന്‍ചാണ്ടിയടക്കം ആറുപ്രതികള്‍ പലിശയടക്കം 1.61 കോടി രൂപ തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

എം.കെ കുരുവിളയുടെ ഹരജി കോടതി വീണ്ടും ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണു കേസ് തള്ളണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്



Sharing is Caring