സൈനിക വസ്ത്രങ്ങള്‍ ഫാഷനുവേണ്ടി ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ആര്‍മി

ജനങ്ങള്‍ സൈനിക വസ്ത്രങ്ങള്‍ ഫാഷനുവേണ്ടി ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ആര്‍മി. ഇത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സൈന്യം പുറത്തിറക്കി. ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ തടയാനുള്ള മുന്‍കരുതലായാണ് പുതിയ നിര്‍ദേശം.

യൂണിഫോം അടക്കമുള്ളവയുടെ അനധികൃത വില്‍പന നിയമവിരുദ്ധമാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികളും മറ്റ് കേന്ദ്ര സേനാ വിഭാഗങ്ങളും സംസ്ഥാന പൊലീസ് സേനകളും പോലും സൈനികരുടേതിന് സമാനമായ യൂണിഫോം ഉപയോഗിക്കാന്‍ പാടില്ല.

നിലവില്‍ സാധാരണ വസ്‌ത്ര വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുപോലും സൈനിക വേഷവും ഔദ്ദ്യോഗിക അടയാളങ്ങളുമായി സാമ്യമുള്ള വസ്തുക്കളും ആര്‍ക്കും സ്വന്തമാക്കാമെന്ന സ്ഥിതി നിലവിലുള്ളതായി സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *