തദ്ദേശ സ്‌ഥാപനങ്ങള്‍ നിയമ ലംഘനം നടത്തുന്നതായി സംസ്‌ഥാന സര്‍ക്കാര്‍


സംസ്‌ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങള്‍ തീരദേശ പരിപാലന നിയമം അട്ടിമറിക്കുന്നതായി സംസ്‌ഥാന സര്‍ക്കാര്‍. ഇക്കാര്യം വ്യക്‌തമാക്കുന്ന സത്യവാങ്‌മൂലം കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഉത്തരവ്‌ ലംഘിച്ച്‌ തീരദേശത്ത്‌ തദ്ദേശ സ്‌ഥാപനങ്ങള്‍ അനധികൃത നിര്‍മ്മാണത്തിന്‌ അനുമതി നല്‍കുന്നതായി സത്യവാങ്‌മൂലത്തില്‍ പറയുന്നു. ക്യാപിറ്റോര്‍ റിസോര്‍ട്ട്‌ നല്‍കിയ സത്യവാങമൂലത്തിനു സര്‍ക്കാര്‍ നല്‍കിയ എതിര്‍സത്യവാങ്‌മൂലത്തിലാണ്‌ പരാമര്‍ശം. നെടിയംത്തുരുത്ത്‌ ദ്വീപില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട്‌ പൊളിച്ചു നീക്കണമെന്നും സത്യവാങ്‌മൂലത്തില്‍ ആവശ്യപ്പെടുന്നു. നെടിയംതുരുത്ത്‌ ദ്വീപിനു പുറമേ വെറ്റിലത്തുരുത്തില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകളും പൊളിച്ചുനീക്കണമെന്ന്‌ സത്യവാങ്‌മൂലത്തിലുണ്ട്‌.




Sharing is Caring