സൈക്കിളില്‍ മഹാരാഷ്​ട്രയില്‍ നിന്ന്​ ഉത്തര്‍പ്രദേശിലേക്ക്​ പുറപ്പെട്ട കുടിയേറ്റ തൊഴിലാളി മരിച്ചു

ഭോപാല്‍: മഹാരാഷ്​ട്രയില്‍ നിന്ന്​ സൈക്കിളില്‍ ഉത്തര്‍പ്രദേശിലെ വീട്ടിലേക്കുള്ള യാത്രക്കിടെ കുടിയേറ്റ തൊഴിലാളി മരിച്ചു. മധ്യപ്രദേശില്‍ വെച്ചായിരുന്നു മരണം. മഹാരാഷ്​ട്രയിലെ ഭിവാണ്ടിയില്‍ നിന്ന്​ രണ്ടു ദിവസം മുമ്ബാണ്​ തബാറക്​ അന്‍സാരി 10 തൊഴിലാളികള്‍ക്കൊപ്പം യാത്ര പുറപ്പെട്ടത്​. ഭിവാണ്ടിയിലെ യന്ത്രത്തറി നിര്‍മാണശാലയി​െല തൊഴില്‍ നഷ്​ടമായതിനാല്‍ അവര്‍ക്ക്​ വീട്ടിലേക്ക്​ പോവുകയല്ലാതെ മറ്റ്​ മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

കൈയില്‍ പണമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയപ്പോഴാണ്​ ഈ സാഹസത്തിനൊരുങ്ങിയത്​. സൈക്കിളില്‍ 350 കി.മി യാത്ര പൂര്‍ത്തിയാക്കിയിരുന്നു. പെ​ട്ടെന്ന്​ തബാറക്​ ക്ഷീണം തോന്നുന്നുവെന്ന്​ പറഞ്ഞ്​ റോഡിലേക്ക്​ കുഴഞ്ഞുവീഴുകയായിരുന്നു.-സംഘത്തിലെ തൊഴിലാളികളിലൊരാളായ രമേഷ്​ കുമാര്‍ ഗോണ്ട്​ പറഞ്ഞു.

നിര്‍ജലീകരണവും അമിതമായ ക്ഷീണവും സൂര്യാഘാതവുമാകാം​ മരണകാരണമെന്ന്​ പൊലീസ്​ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *