ഒരേ സമയം 100 പേരെ വിളിക്കാവുന്ന വീഡിയോ കോളിങ് ആപ്പുമായി ജിയോ


പുതിയ വീഡിയോ കോളിങ് ആപ്ലിക്കേഷനുമായി റിലയന്‍സ് ജിയോ വരുന്നു. ജിയോ മീറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ വഴി ഒരേസമയം നൂറ് പേരെ വരെ വിളിക്കാനാകും. എത്രയും വേഗത്തില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.


ലോക്ഡൗണിനെ തുടര്‍ന്ന് ലോകത്താകെ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിരുന്നു. ഇതേ തുടര്‍ന്ന് സൂം ആപ്ലിക്കേഷന് വലിയതോതിലാണ് ഉപഭോക്താക്കളെ ലഭിച്ചത്. എന്നാല്‍ സ്വകാര്യ വിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണം സൂമിന് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് റിലയന്‍സ് ജിയോ വീഡിയോ കോളിങ് വിപണി പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നത്. നേരത്തെ തന്നെ ജിയോ വീഡിയോ കോളിങ് ആപ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും വിപുലമായ ഫീച്ചറുകളോടെ പുറത്തിറക്കുമെന്ന് പറയുന്നത് ആദ്യമാണ്.




Sharing is Caring