അഭ്യൂഹങ്ങള്‍ക്ക്​ വിരാമം; കിം ജോങ്​ ഉന്‍ പൊതുവേദിയില്‍

പ്യോങ്​യാങ്​: മൂന്നാഴ്​ചക്ക്​ ശേഷം ഉത്തരകൊറിയന്‍ നേതാവ്​ കിം ജോങ്​ ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്​. കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെ.സി.എന്‍.എയാണ്​ റിപ്പോര്‍ട്ട്​ പുറത്ത്​ വിട്ടത്​. കിം ജോങ്​ മരിച്ചുവെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ്​ റിപ്പോര്‍ട്ട്​.

ലോക തൊഴിലാളി ദിനത്തില്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്​യാങ്ങി​ന്​ സമീപ പ്രദേശമായ സുന്‍ചോണിലെ രാസവള നിര്‍മ്മാണ ഫാക്​ടറിയുടെ ഉദ്​ഘാടനത്തിനാണ്​ കിം ജോങ്​ ഉന്നെത്തിയത്​. സഹോദരി കിം യോ ജോങ്ങും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചുവന്ന നാട മുറിച്ച്‌​ ഫാക്​ടറിയുടെ ഉദ്​ഘാടനം നടത്തുന്ന കിമ്മി​​െന്‍റ ചിത്രമാണ്​ പുറത്ത്​ വന്നിരിക്കുന്നത്​.
അതേസമയം, കെ.സി.എന്‍.എ പ്രസിദ്ധീകരിച്ച ചിത്രത്തി​​െന്‍റ ആധികാരികത ഉറപ്പിച്ചിട്ടില്ല. കിമ്മി​​െന്‍റ ​ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന്​ ഇക്കാര്യത്തില്‍ പ്രതികരണത്തിനില്ലെന്നായിരുന്നു യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപി​​െന്‍റ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *