സെന്‍കുമാറിനെ മാറ്റാന്‍ കാരണം പൊതുജനങ്ങള്‍ക്കിടയിലെ അതൃപ്തി


കേരള പോലീസ് ആക്ടിലെ 97(2) വകുപ്പ് പ്രകാരം പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കുന്ന പ്രവൃത്തിയുണ്ടായാല്‍ ഉദ്യോഗസ്ഥനെ നീക്കം ചെയ്യാവുന്നതാണ്. ഇന്നലെ സര്‍ക്കാര്‍ പുറത്തിറക്കിയ സ്ഥലമാറ്റ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ സെന്‍കുമാറില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് അതൃപ്തിയുണ്ടായ ഇന്ന പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
കേരള പോലീസ് ആക്ടിലെ നിയമത്തിന്റെ ലംഘനമാണ് തന്റെ സ്ഥലം മാറ്റമെന്നായിരുന്നു സെന്‍കുമാറിന്റെ ആരോപണം. പോലീസ് ആക്ട് പ്രകാരം ഒരു ഉദ്യോഗസ്ഥനെ എതെങ്കിലും ഒരു തസ്തികയില്‍ നിയമിച്ചാല്‍ മതിയായ കാരണമില്ലാതെ രണ്ടു വര്‍ഷത്തേക്ക്് മാറ്റാന്‍ പാടില്ല.
അതേസമയം, സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തെ അവധിയില്‍ പ്രവേശിച്ച സെന്‍കുമാര്‍ 10ദിവസത്തേക്ക് കൂടി അവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.




Sharing is Caring