സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്ഫോടനം;വമ്പന്‍ സൗരക്കാറ്റ് വരുന്നു

കോഴിക്കോട്‌:സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്ഫോടനം നടന്നതിനു പിന്നാലെ വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പ്. മാര്‍ച്ച്‌ 15 ന് ഇത്തരം കാറ്റുകള്‍ ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. തല്‍ഫലമായി ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം കാറ്റുകളുടെ പ്രത്യാഘാതത്തെ തുടര്‍ന്ന് വിമാനങ്ങള്‍ പലതും നിലത്തിറക്കേണ്ടി വരുമെന്നും ലോകമെടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്നും മുന്നറിയിപ്പുകളുണ്ട്.

സൂര്യന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ ആളിക്കത്തലും സ്ഫോടനങ്ങളും നാസ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് വന്‍ തോതില്‍ കൊറോണല്‍ മാസ് പുറന്തള്ളപ്പെടുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്സ്മോഫെറിക് അഡ്മിനിസ്ട്രേഷന്‍ ഒരു ജി1 സ്റ്റോം വാച്ച്‌ ഇഷ്യൂ ചെയ്തിട്ടുണ്ട്.

ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്സ് ക്രാക്സ് എന്ന കീറലുകള്‍ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്തുന്നതെന്നതും യാദൃശ്ചികമാണ്. ഓരോ വര്‍ഷവും മാര്‍ച്ച്‌ 20നും സെപ്റ്റംബര്‍ 23നുമുണ്ടാകുന്ന തുല്യദിനരാത്രകാലത്തോടനുബന്ധിച്ചാണ് ഇത്തരം കീറലുകളുണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *