സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിക്കെതിരെ സുപ്രീം കോടതി നിരീക്ഷണം. പെണ്‍കുട്ടിക്കു രക്ഷപ്പെടാന്‍ നിരവധി അവസരം ഉണ്ടായിരുന്നെന്നും അതുപയോഗിച്ചില്ലെന്നും സ്വമേധയാ പീഡകര്‍ക്ക് ഇരയായതാണെന്നു സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചു. നാല്‍പതിലേറെ പേര്‍ പ്രതികളായ കേസില്‍ പെണ്‍കുട്ടിയുടെ വാദങ്ങള്‍ ഖണ്ഡിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം.പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേള്‍ക്കല്‍ അടുത്ത മാര്‍ച്ചിലേക്കു മാറ്റിവച്ചു. കേസിലെ പ്രധാന പ്രതിയായ ധര്‍മരാജന്‍ ഉള്‍പ്പെടെ 27 പേരാണ് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.












