തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയ്ക്കും, ആഭ്യന്തരമന്ത്രിയ്ക്കും കത്തയച്ചു .ഇതുസംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടായിട്ടും അക്കൗന്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുന്നതെന്നും വി എസ് പറഞ്ഞു.













