ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു


ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലെ 32 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുന്‍ മുഖ്യമന്ത്രി ജിതന്റാം മഞ്ചിയുള്‍പ്പടെ 456 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ 4 മണിക്ക് മുമ്പ് വോട്ടെടുപ്പ് നടക്കും. സുരക്ഷക്കായി 726 കമ്പനി അര്‍ദ്ധസൈനികര്‍ രംഗത്തുണ്ട്.
ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലെമൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28നും, നാലാം ഘട്ടം നവംബര്‍ ഒന്നിനും, അഞ്ചാം ഘട്ടം നവംബര്‍ അഞ്ചിനും നടക്കും. വോട്ടെണ്ണല്‍ നവംബര്‍ എട്ടിനും നടക്കും.




Sharing is Caring