സു​പ്രീം​കോ​ട​തി ജ​ഡ്ജി നി​യ​മ​നം: മു​തി​ര്‍​ന്ന ജ​ഡ്ജി​മാ​ര്‍​ക്ക് അ​തൃ​പ്തി

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി ജ​ഡ്ജി നി​യ​മ​ന​ത്തി​ല്‍ മു​തി​ര്‍​ന്ന ജ​ഡ്ജി​മാ​ര്‍​ക്ക് അ​തൃ​പ്തി. സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ മാ​ത്രം നി​യ​മി​ച്ച​തി​ലാ​ണ് അ​തൃ​പ്തി. കൊ​ളീ​ജി​യ​ത്തി​ലെ ജ​ഡ്ജി​മാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

കൊ​ളീ​ജി​യ​ത്തി​ന്‍റെ ശി​പാ​ര്‍​ശ ഉ​ണ്ടാ​യി​ട്ടും ഉ​ത്ത​രാ​ഖ​ണ്ഡ് ചീ​ഫ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് ജ​ഡ്ജി​മാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​നൊ​പ്പം കൊ​ളീ​ജി​യം ശി​പാ​ര്‍​ശ ചെ​യ്ത മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ ബു​ധ​നാ​ഴ്ച​യാ​ണ് സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ച്ച​ത്.

ഇ​ന്ദു മ​ല്‍​ഹോ​ത്ര​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്ത​രു​തെ​ന്ന് അ​ഭി​ഭാ​ഷ​ക ഇ​ന്ദി​രാ ആ​വ​ശ്യ​പ്പെ​ട്ടു. ഫു​ള്‍ കോ​ര്‍​ട്ട് വി​ളി​ക്ക​ണ​മെ​ന്ന് ജ​ഡ്ജി​മാ​ര്‍ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ നി​യ​മ​നം ത​ള്ളി​യി​ട്ടി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *