തിരുവല്ലത്തുനിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെ; ഡിഎന്‍എ ഫലം പുറത്ത് വന്നു


തിരുവനന്തപുരം: തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിയില്‍നിന്നു കണ്ടെത്തിയ മൃതദേഹം ലിത്വാനിയ സ്വദേശി ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലാണ് ലിഗതന്നെയാണ് ഇതെന്ന് സ്ഥിതീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റീറ്റിയൂട്ടിലാണ് പരിശോധന നടത്തിയത്. ലിഗയുടെ സഹോദരിയുടെ രക്തസാമ്ബിളും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും ഉപയോഗിച്ചായിരുന്നു പരിശോധന.


റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതോടെ ലിഗയുടെ മരണകാരണം കണ്ടെത്താനുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയും വൈകാതെ പൂര്‍ത്തിയാകുമെന്നാണ് സൂചന.




Sharing is Caring