സുഷമ സ്വരാജിന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍‌​പ്പി​ച്ച്‌ ഉ​മ്മ​ന്‍​ചാ​ണ്ടി


തിരുവനന്തപുരം: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ വി​ദേശകാര്യ മന്ത്രിയുമായ സു​ഷ​മ സ്വ​രാ​ജി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പിച്ച്‌ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍​ ചാ​ണ്ടി. മൃത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചി​രി​ക്കു​ന്ന, സു​ഷ​യ​മ​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി റീ​ത്ത് സ​മ​ര്‍​പ്പി​ച്ച​ത്.


സുഷമ സ്വരാജ് മികച്ച ഭരണാധികാരിയും ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകയായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള വലിയ കാര്യങ്ങള്‍ എക്കാലവും കേരളം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവര്‍ത്തകയാണ് സുഷമ സ്വരാജെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.




Sharing is Caring